പനത്തടി വില്ലേജിലെ ബളാം തോട് മുന്തന്റെ മൂലയിലെ 105 വയസ്സുള്ള എങ്കപ്പു നായ്ക്കിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ പ്രതീക്ജയിന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മൂന്നാം വാര്‍ഡ് മെമ്പര്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രീതി അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പ്രീതി, വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാലന്‍, കെ.ജെ ജെയിംസ്, പരപ്പ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ അബ്ദുള്‍സലാം, എങ്കപ്പു നായ്ക്കിന്റൈ മകനും റിട്ടയേര്‍ഡ് ലേബര്‍ ഓഫീസറുമായ എന്‍. കേശവന്‍, ബൂത്ത്ലെവല്‍ ഓഫീസര്‍ പ്രസീത തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളരിക്കുണ്ട് താഹ്സില്‍ദാര്‍ പി.വി മുരളി സ്വാഗതവും ബൂത്ത്ലെവല്‍ ഓഫീസര്‍ പ്രസീത നന്ദിയും പറഞ്ഞു