രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബേളൂര്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഹരിത ദേവാലയമായി പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമിത്രന്‍ ഒ വി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ സുകുമാരന്‍, എ അരവിന്ദന്‍ പഞ്ചായത്തംഗം പി ഗോപി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം സുകുമാരന്‍ സ്വാഗതവും പ്രജിത നന്ദിയും പറഞ്ഞു.ജനുവരി 31,ഫെബ്രുവരി 1 തീയതികളിലായാണ് ക്ഷേത്രത്തില്‍ കളിയാട്ടം നടക്കുക. പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചു ഉത്സവം നടക്കും. ക്ഷേത്രപരിസരത്തെ കച്ചവടക്കാര്‍ക്ക് പരിസരം മാലിന്യമുക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.ക്ഷേത്ര മാതൃസമിതി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. തദ്ദേശ സ്ഥാപനപരിധിയിലെ മുഴുവന്‍ ക്ഷേത്രങ്ങളും എത്രയും വേഗം തന്നെ ഹരിതദേവാലയങ്ങളായി പ്രഖ്യാപിക്കും.