കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.
വെള്ളിക്കോത്ത്: 2024 25 അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടി സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനി പ്രതിഭകള്‍ക്കും അധ്യാപകര്‍ക്കും വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയുടെയും എസ്.എം.സി യുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിച്ചു. വിജയോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, എസ്. എം. സി. ചെയര്‍മാന്‍ പ്രഭാകരന്‍ മൂലക്കണ്ടം, സീനിയര്‍ അധ്യാപിക അമ്പിളി ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സുരേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.