പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ, കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റുകള്‍ ഉദുമ ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫീസിന്റെ സഹകരണത്തോടെ ഭക്ഷ്യ സുരക്ഷ പഠന ക്ളാസും റെജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സ് മേളയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ. വി. ഹരിഹരസുതന്‍ ഉദ്ഘാടനം ചെയ്തു. കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദ് അദ്ധ്യക്ഷനായി. തൃക്കരിപ്പൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സൈജു കെ. രാമനാഥന്‍ ഭക്ഷ്യ സുരക്ഷാ പഠന ക്ലാസെടുത്തു. ഉദുമ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ .മുഹമ്മദ്കുഞ്ഞി, മഞ്ചേശ്വരം ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ വിനോദ് , ഉദുമ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. എം. നിമിഷ എന്നിവര്‍ പ്രസംഗിച്ചു