പാലക്കുന്ന്: സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് താലൂക്ക് കമ്മറ്റി രൂപീകരണ യോഗം പ്രതിഷേധിച്ചു. അനുവദിച്ച ഡി എ പോലും റദ്ദ് ചെയ്ത നടപടി പെന്‍ഷന്‍കാരോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. ഗോപിനാഥന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് അശോകന്‍ മാസ്റ്റര്‍, ദേലമ്പാടി മണ്ഡലം പ്രസിഡന്റ് ദാമോദരന്‍, സംസ്ഥാന ട്രഷറര്‍ പി. ഭാസ്‌കരന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കൊപ്പല്‍ പ്രഭാകരന്‍, ജില്ലാ സെക്രട്ടറി ബാബു സിറിയക്ക്, ബി. മൊയ്തീന്‍ കുഞ്ഞി , എം.പുരുഷോത്തമന്‍ നായര്‍ , ശ്രീധരന്‍ പള്ളം , കെ. പി. ചിതാനന്ദന്‍ , എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍
ഏ.കെ. ശശിധരന്‍ (ചെയ.),
വി.ബാലകൃഷ്ണന്‍, ഇ അനില്‍ കുമാര്‍ (കണ്‍.).