പാലക്കുന്ന് : സിബിഎസ്ഇ സ്‌കൂളുകളുടെ പൊതുവേദിയായ സഹോദയ സ്‌കൂള്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി തേജസ്വിനി സഹോദയ എന്ന പേരില്‍ രൂപീകരിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മേഖലകളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ പുതിയ സഹോദയുടെ ഭാഗമാകും. തേജസ്വിനി സഹോദയുടെ ഉദ്ഘാടനം ചിന്മയ മിഷന്‍ കേരള റീജിയന്‍ തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം
ചെയ്തു. സഹോദയ പ്രസിഡന്റ് സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ. ഗോപിനാഥ് ലോഗോ പ്രകാശനം ചെയ്തു. സഹോദയ സെക്രട്ടറി സീമ സദാനന്ദന്‍, പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, ടി. കെ. പ്രകാശ്, കാസര്‍കോട് ചൈതന്യ വിദ്യാലയ പ്രിന്‍സിപ്പല്‍ എസ്. എം. പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.