പരവനടുക്കം: ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഹാപ്പി ലേണിങ്ങ് എന്ന പേരില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സഹായത്തോടെ ലൈഫ് സ്‌കില്‍ പരിപാടി സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി രേണുക ദേവി തങ്കച്ചി ഉത്ഘാടനം ചെയ്തു. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സോണ്‍ പരിശീലകന്‍ സത്യന്‍ പി ക്ലാസ്സ് കൈകാര്യം ചെയ്തു.
ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) വൈസ് പ്രസിഡന്റ് ജെ സി ജിഞ്ചു മാത്യു അധ്യക്ഷത വഹിച്ചു.
കാസറകോഡ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക് മുഘ്യഥിതി ആയി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീമതി ശോഭ എം എ, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) വൈസ് പ്രസിഡന്റ് രഞ്ജിത്ത് മാവുങ്കാല്‍ ആശംസകള്‍ നേര്‍ന്നു. സ്ഥാപന സൂപ്രണ്ട് ബീരു പി എം സ്വാഗതവും, ഹോം കൗണ്‍സിലര്‍ ലിനീഷ് നന്ദിയും പറഞ്ഞു,