പനത്തടി: കണ്ണിന് ഗുരുതര പരിക്ക് പറ്റി കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് പൂടംകല്ലടുക്കത്തെ ആറു വയസ്സുകാരന്‍ അതുല്‍ ദേവിന്റെ തുടര്‍ ചികിത്സയ്ക്കായി ചികിത്സ കമ്മിറ്റി രൂപീകരിച്ചു. പൂടം കല്ലെടുക്കം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് അംഗം കെ.കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. ജെ ജെയിംസ്, എന്‍.വിന്‍സന്റ്, രാധാ സുകുമാരന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. സി. മാധവന്‍, പി. രഘുനാഥ്, സണ്ണി ഇലവുങ്കല്‍, ഹേമാംബിക, മലനാട് വികസനസമിതി സെക്രട്ടറി ബി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ. കെ. വേണുഗോപാല്‍ ( ചെയര്‍മാന്‍), സണ്ണി ഇലവുങ്കല്‍, ഹേമാംബിക ( വൈസ് ചെയര്‍മാന്‍മാര്‍),പി. രഘുനാഥ് ( കണ്‍വീനര്‍), എ. എസ്. കൃഷ്ണന്‍, നിധിന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), സനീഷ് ( ഖജാന്‍ജി). കൂടാതെ ചെയര്‍മാന്‍ കണ്‍വീനര്‍ എന്നിവരുടെ പേരില്‍ പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പനത്തടി ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചു.