പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 16 വയസ്സുകാരനടക്കം രണ്ട് പേര്‍ പിടിയില്‍. പത്തുവയസുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് 16 വയസും മറ്റേയാള്‍ക്ക് 19 വയസുമാണ്. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.