വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു: പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: വെളയനാട് പട്ടാപ്പകല്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പീച്ചി പുളിക്കല്‍ വീട്ടില്‍ കല്‍ക്കി എന്നു വിളിക്കുന്ന സന്തോഷിനെ(42)യാണ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പി നവനീത് ശര്‍മ്മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷെജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെളയനാട് സ്വദേശി മോഹനന്റെ വീട്ടില്‍ ആണ് പകല്‍ മോഷണം നടന്നത്. രാവിലെ വീട് പൂട്ടി മോഹനനും കുടുംബവും പട്ടാമ്ബിയില്‍ പോയി രാത്രി മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നതറിയുന്നത്.

റൂറല്‍ എസ്.പി നവനീത് ശര്‍മ്മ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് അറസ്റ്റിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃശൂരില്‍ വിറ്റ മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒല്ലൂര്‍, വിയ്യൂര്‍, പുതുക്കാട്, വരന്തരപ്പിള്ളി, മണ്ണുത്തി, ഇരിങ്ങാലക്കുട അടക്കം സ്റ്റേഷനുകളില്‍ നിരവധി കളവ് കേസുകളില്‍ പ്രതിയാണ് സന്തോഷ്.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐ എം.എസ്. ഷാജന്‍, എന്‍.കെ. അനില്‍കുമാര്‍, ജയകൃഷ്ണന്‍, എ.എസ്.ഐ ടി.ആര്‍. ഷൈന്‍, സതീശന്‍, സീനിയര്‍ സി.പി.ഒമാരായ സൂരജ് വി. ദേവ്, ഷഫീര്‍ ബാബു, എം.ആര്‍. രഞ്ജിത്ത്, മിഥുന്‍ കൃഷ്ണ, ഇ.എസ്. ജീവന്‍, വിപിന്‍ വെള്ളാമ്ബറമ്ബില്‍, കെ.എസ്. ഉമേഷ്, രാഹുല്‍ അമ്ബാടന്‍, പി.വി. വികാസ്, സോണി സേവ്യര്‍ എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *