ബളാന്തോട് സ്‌കൂള്‍ @ 75 കുട്ടിക്കൊരു വീട്: കട്ടിള വച്ചു

പനത്തടി: ബളാന്തോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘കുട്ടിക്കൊരു വീടി’ന്റെ കട്ടിളവയ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. ജൂബിലി ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എം.വി.കൃഷ്ണന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. ഗോവിന്ദന്‍, പി.റ്റി.എ. പ്രസിഡന്റ് കെ.എന്‍. വേണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പി.എം കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ടി.ആര്‍ സബിത, എം.സി മാധവന്‍, എ.ജെ. ആന്‍ഡ്രൂസ്, ജി.എസ്.രാജീവന്‍, കൂക്കള്‍ രാഘവന്‍ നായര്‍, സുരേഷ് ബി. രഘുനാഥ് പി, ബിജു മല്ലപ്പള്ളി, ഗംഗാധരന്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 2024 ജനുവരി അവസാനത്തോടെ വീടിന്റെ പണി പൂര്‍ത്തിയാക്കി കുട്ടിക്ക് താക്കോല്‍ കൈമാറുന്നതിനായി ആഘോഷക്കമ്മിറ്റി സജീവമായി രംഗത്തുണ്ട്. പ്ലാറ്റിനം ജൂബിലിയുടെ ഐക്കണ്‍ പദ്ധതിയാണ് ‘കുട്ടിക്കൊരു വീട്.

Leave a Reply

Your email address will not be published. Required fields are marked *