മടിക്കൈ കന്നാടം ഉറൂസ് -മന്‍സൂര്‍ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മടിക്കൈ കന്നാടം മഖാം ഉറൂസിനോടനുബന്ധിച്ചു മന്‍സൂര്‍ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ സി കുഞ്ഞാമദ് പാലക്കി ഉത്ഘാടനം ചെയ്തു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഖാലിദ് സി പാലക്കി ഡോക്ടര്‍മാരെയും ഡിപ്പാര്‍ട്‌മെന്റുകളെയും പരിചയപ്പെടുത്തി. മടിക്കൈ കന്നാടം ജമാഅത്ത് പ്രസിഡന്റ് എന്‍ജിനീയര്‍ ഷെരീഫ് അധ്യക്ഷം വഹിച്ചു. ലത്തീഫ് കന്നാടം, ഷംസു ഹാജി, സി മൊയ്ദു, സക്കീര്‍ കന്നാടം, മറ്റു ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്‍സൂര്‍ ഹോസ്പിറ്റലിലെ ഇ എന്‍ ടി സര്‍ജന്‍ ഡോ. അഹ്മദ് ജല്‍വ, ഓര്‍ത്തോ സര്‍ജന്‍ ഡോ. ഫര്‍ഹാന്‍ ബുഖാരി, ശിശു ചികിത്സാ വിദഗ്ദ്ധന്‍ ഡോ. മുഹമ്മദ് ഫജാസ്, എമര്‍ജസി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹയാഷ് റഹ്മാന്‍, ഫിസിയോതെറാപിസ്റ്റ് നിര്‍മല്‍ ജോസ്, തുഷാര, മന്‍സൂര്‍ ഹോസ്പ്പിറ്റലിലെ നഴ്സിംഗ് സ്റ്റാഫ് സുധ, സൗമ്യ, റഹീബ, മശ്ഹൂറ, മെഹ്റൂഫ എന്നിവര്‍ ചികിത്സക്ക് നേതൃത്വം നല്‍കി. ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ക്യാമ്പില്‍ പങ്കെടുത്ത രോഗികളില്‍ തുടര്‍ ചികിത്സ ആവശ്യമായ രോഗികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *