പാലക്കുന്ന് : കരിപ്പോടി താഴത്തെ തറവാട് പുനഃപ്രതിഷ്ഠ കളിയാട്ടം 27 മുതല്‍ മാര്‍ച്ച് 4 വരെ നടക്കും. പ്രശ്‌നചിന്തയില്‍ തറവാടിന്റെ ജീര്‍ണതയും വൈകല്യങ്ങളും കണ്ടെത്തിയതിനാല്‍ നവീകരണം നടത്തി പുനര്‍ നിര്‍മാണം നടത്തിയിരുന്നു. 27ന് ഉച്ചയ്ക്ക് 2ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വ വിളക്ക്. 7ന് കുറ്റിപൊരിക്കല്‍ ചടങ്ങ്. 28ന് അരവത്ത് കെ.യു. പദ്മനാഭ തന്ത്രിക്ക് ആചാര്യ വരവേല്‍പ്പ്. 7 മുതല്‍ വിവിധ ചടങ്ങുകള്‍. മാര്‍ച്ച് 1ന് രാവിലെ 7 മുതല്‍ വിവിധ ചടങ്ങുകള്‍. വൈകുന്നേരം 6 മുതല്‍ വിവിധ ചടങ്ങുകള്‍. മാര്‍ച്ച് 2ന് 6 മുതല്‍ ഗണപതി ഹോമത്തിന് ശേഷം പ്രാസാദപ്രതിഷ്ഠയും പ്രീത പ്രതിഷ്ഠയും. 8നും 8.55നും മധ്യേ ദേവ പ്രതിഷ്ഠ. തുടര്‍ന്ന് വിവിധ ചടങ്ങുകളും ഉച്ചയ്ക്ക് 1 ന് അന്നദാനവും. മാര്‍ച്ച് 3ന് വൈകുന്നേരം 6.30ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30 ന് തെയ്യം കൊടുക്കല്‍. 9ന് വിഷ്ണുമൂര്‍ത്തിയുടെയും കുണ്ടാര്‍ ചാമുണ്ഡിയുടെയും തിടങ്ങല്‍. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റവും കുണ്ടാര്‍ ചാമുണ്ഡിയുടെ മോന്തിക്കോലവും.
4ന് രാവിലെ 5ന് കുണ്ടാര്‍ ചാമുണ്ഡിയുടെ അഗ്‌നിപ്രവേശവും 7ന് പുറപ്പാടും. 10ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 1ന് അന്നദാനത്തോടെ സമാപനം.
ഭാരവാഹികള്‍ തറവാട് കമ്മിറ്റി : കെ. വി. നാരായണന്‍ (പ്രസി.),
ഭാസ്‌കരന്‍ കണിയമ്പാടി (സെക്ര.).
പുനര്‍നിര്‍മാണ കമ്മിറ്റി:
നാരായണന്‍ കളനാട് (ചെയ.), ഗോപിനാഥന്‍ കരിപ്പോടി (കണ്‍.). തറവാട് യു എ ഇ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് നിര്‍മാണം നടത്തിയത്.