പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ആശംസകള്‍ നേരുവാന്‍ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി. ആയിരത്തിരി നാളില്‍ സന്ധ്യാവേളയില്‍ എത്തിയ ജമാഅത്ത് പ്രസിഡന്റ് എം. കെ. താജ്ജുദ്ദിന്‍, ജനറല്‍ സെക്രട്ടറി ഷജീഷ് ജിന്ന, ട്രഷറര്‍ ഹസന്‍ പള്ളിക്കാല്‍, എക്‌സിക്യൂട്ടീവ് അംഗം എ. എം. മുഹമ്മദ്
എന്നിവരെയാണ് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍
സ്വീകരിച്ചത് .