രാജപുരം: എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അനുവദിച്ച് കള്ളാര്‍ പഞ്ചായ ത്തിലേയ്ക്ക് കൈമാറിയ ഹൈമാക്‌സ്, മിനിമാക്‌സ് ലൈറ്റുകള്‍ മാസങ്ങളായി കേട് പാടുകള്‍ സംഭവിച്ചു പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഒട്ടേറേ രോഗികള്‍ എത്തിച്ചേരുന്ന താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഹൈമാക് സ് ലൈറ്റുകള്‍, കോട്ടോടി , കള്ളാര്‍ മിനിമാക്‌സ് ലൈറ്റുകള്‍ എത്രയും വേഗം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കള്ളാര്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്നും
കള്ളാര്‍ പഞ്ചായത്തിലെ മുഖ്യ വാണിജ്യ കേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും സി.പി.ഐ പൂടംകല്ല് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ട.എം എന്‍ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനവും രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചി. മുതിര്‍ന്ന അംഗം പി ജെ ജോസഫ് പതാക ഉയര്‍ത്തി ഒ.ജെ രാജു സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവു കണക്കും അവതരിപ്പിച്ചു.
ഗീത നാരായണന്‍ രക്തസാക്ഷി പ്രമേയവുംരജനി സുമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി. രത്‌നാകരന്‍
നമ്പ്യാര്‍, മണ്ഡലം കമ്മറ്റി അംഗം ടി.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
ഗീത നാരായണനെ പൂടംകല്ല് ബ്രാഞ്ച് സെക്രട്ടറിയായും അസിസ്റ്റന്റ് സെക്രട്ടറി എം.എന്‍ ചന്ദ്രശേഖരനേയും തെരഞ്ഞെടുത്തു.