രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 25 -ാം വര്‍ഷികഘോഷത്തിന്റെ സംഘാടക സമിതി രൂപികരണ യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഗോപി, സന്തോഷ് വി ചാക്കോ, ബ്ലോക്ക്പഞ്ചായത്തംഗം രേഖ സി ,വി കുഞ്ഞികണ്ണന്‍,എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാര്‍ , ഭരണസമിതി അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ എ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷ പി ഗീത നന്ദിയും പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതാ ഉത്സവംഅടക്കം25 ഓളം പരിപാടികകള്‍ സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.
ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ (ചെയര്‍മാന്‍), പഞ്ചായത്ത് സെക്രട്ടറി പ്രേമ എ (ജനറല്‍ കണ്‍വീനര്‍), പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ദിലീപ് കെ പി (ട്രഷറര്‍).
