വിദ്യാനഗര്‍: നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി നിര്‍മ്മാണ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്‍ കലക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി.
നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സംരക്ഷിക്കുക, ക്യാറി ഉല്‍പ്പന്നങ്ങളുടെ അന്യായമായ വില വര്‍ദ്ധനവ് തടയുക,ക്വാറികളുടെ പെര്‍മിറ്റ് നടപടികള്‍ ലഘൂകരിക്കുക,ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഉണ്ടാക്കുക,മണല്‍വാരല്‍ നിരോധനം പിന്‍വലിക്കുക,നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും കുടിശ്ശിക തീര്‍ത്ത് യഥാസമയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.കെ കെ എന്‍ ടി സി ജില്ലാ പ്രസിഡണ്ട് എ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റിയംഗം ടി വി കുഞ്ഞിരാമന്‍,കെ എസ് കെ എന്‍ ടി സി ജില്ലാ ജന.സെക്രട്ടറി പി ബാലകൃഷ്ണന്‍,എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി,കെ ടി യു സി ജില്ല ജന സെക്രട്ടറി നാഷണല്‍ അബ്ദുള്ള, ഐ എന്‍ ടി യു സി ജില്ല വൈ.പ്രസിഡണ്ട് അര്‍ജുനന്‍ തായലങ്ങാടി, പി രാമകൃഷ്ണന്‍,ബീഫാത്തിമ ഇബ്രാഹിം, മുത്തലിബ് പാറക്കെട്ട്,പി ഐ എ ലത്തീഫ്, സി ജി ടോണി,ടി അബ്ദുല്ല, പി.പി കൃഷ്ണന്‍,മാഹിന്‍ മുണ്ടക്കൈ,ശുകൂര്‍ ചെര്‍ക്കളം,സുബൈര്‍മാര,എല്‍ കെ ഇബ്രാഹിം,ഹനീഫ പാറ,സി എ ഇബ്രാഹിം പ്രസംഗിച്ചു.
മാര്‍ച്ചിന് നേതാക്കളായ അബ്ദുല്‍ റഹ്‌മാന്‍ കടമ്പള,ഇബ്രാഹിം പൊവ്വല്‍,സൈനുദ്ദീന്‍ തുരുത്തി,ഏ എച്ച് മുഹമ്മദ്,ശിഹാബ് റഹ്‌മാനിയ നഗര്‍,അബ്ദുല്ല കൊല്ലമ്പാടി,ഫുളൈല്‍ കെ മണിയനൊടി,ഷാഫി പള്ളത്തടുക്ക,യൂസഫ് പാച്ചാണി,മുഹമ്മദ് മൊഗ്രാല്‍ നേതൃത്വം നല്‍കി.
ഫോട്ടോ:നിര്‍മ്മാണ തൊഴിലാളി സംയുക്ത സമരസമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യുന്നു