കാസര്‍കോട് : റമളാന്‍ , സഹനം , സമര്‍പ്പണം എന്നി പ്രമേയത്തില്‍ എസ് കെ
എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റി മാര്‍ച്ച് 11 , 12 , 13 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരത്തിന്റെ ജില്ല തല റമളാന്‍ പ്രഭാഷണത്തിന്റെയും ഗ്രാന്റ് മജ്‌ലിസുന്നൂറിന്റയുംപോസ്റ്റര്‍ പ്രകാശനം കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ല ട്രഷറര്‍ സി. എം അബ്ദുല്‍ ഖാദര്‍ ഹാജിക് നല്‍കി പ്രകാശനം ചെയ്തു ,
ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി , അബ്ദു സലാം ദാരിമി ആലപാടി , എം എസ് തങ്ങള്‍ മദനി ,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ , കലട്ര മാഹിന്‍ ഹാജി , റഷീദ് ബെളിഞ്ചം ,ഹാഷിം ദാരിമി ദേലം പാടി , ഫാറൂഖ് ദാരിമി കൊല്ല
മ്പാടി സത്താര്‍ ഹാജി അണങ്കൂര്‍ , മുഹമ്മദ് കുഞ്ഞി തുരുത്തി , ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി , ലത്തീഫ് ഉപ്പള ഗേറ്റ് , മുനീര്‍ ഹാജി കമ്പാര്‍ , ഹനീഫ് കുമ്പടാജെ , സഹദ് ഹാജി ഉളിയത്തടുക്ക ,
ഉനൈസ് അസ്‌നവി ആരിക്കാടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു