പുസ്തക ചര്‍ച്ചയും അനുമോദനവും സംഘടിപ്പിച്ചു

രാവണീശ്വരം അഴീക്കോടന്‍ ഗ്രന്ധാലയം & വായനശാലയുടെ നേതൃത്വത്തില്‍ വിനു വേലാശ്വരത്തിന്റെ വെയില്‍ രൂപങ്ങള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ച സംഘടിപ്പിച്ചു മദ്യ ത്തിന്റെ ലോകത്തു നിന്നും മോചിതനായി അക്ഷരത്തിന്റെ ലോകത്തിലെത്തി വെയില്‍ രൂപങ്ങള്‍ എന്ന കവിത സമാഹാരം പുറത്തിറങ്ങിയ വിനു വിന്റെ ജീവിതവും കവിതയും ഈ വര്‍ത്തമാന കാല സാഹചര്യത്തില്‍ ഏറെ ചര്‍ച്ചകള്‍ ചെയ്യപ്പെടേണ്ടവയും ഇന്നത്തെ യുവത്വം പഠിക്കേണ്ടവയും ആണെന്ന് വിഷയം പ്രതിപാദിച്ചു കൊണ്ട് കെ ശശി അഭിപ്രായപ്പെട്ടു. വായനശാല ജോയിന്റ് സെക്രട്ടറി അഭിലാഷ് ടി സ്വാഗതം പറഞ്ഞു, പ്രസിഡന്റ് എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ വി രവീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ പി, പ്രകാശന്‍ പി,സുനിത ബിജു, ധന്യ അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. വിനു വേലാശ്വരം തന്റെ ജീവിതകാല അനുഭവങ്ങള്‍ പങ്കു വെച്ചു. ഉപഹാര വിതരണം എം ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കുമാരി ധന്‍വി കൃഷ്ണ കവിത ആലപിച്ചു. ലൈബ്രെറിയന്‍ സുരേഖ നന്ദകുമാര്‍ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *