ആശാ പ്രവര്‍ത്തകര്‍ക്കുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന് തുടക്കം

ദേശീയ ആരോഗ്യ മിഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്ക് ജില്ലയിലെ 92 ആശാവര്‍ക്കര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു രജിസ്ട്രേഷന്‍ ഫോറം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കേഴ്സ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ശശികാന്ത് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *