പാലക്കുന്ന് : അംബിക ആര്‍ട്‌സ് കോളജ് മോണ്ടിസറി ടീച്ചേഴ്‌സ് ട്രെയിനിംഗ് (എം.ടി. ടി. സി)വിദ്യാര്‍ത്ഥിനികളുടെ പഠനക്യാമ്പ് സംഘടിപ്പിച്ചു. പാലക്കുന്ന് ക്ഷേത്ര വിദ്യഭ്യാസ സമിതി പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ മൂലക്കോത്ത്, മോട്ടിവേറ്റര്‍ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവര്‍ ക്ലാസ്സെടുത്തു. ഹോസ്ദുര്‍ഗ്ഗ് കോട്ട, ആശ്രമത്തിലെ ഗുഹകള്‍ തുടങ്ങിയവ കുട്ടികള്‍ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പള്‍ വി. പ്രേമലത ക്യാമ്പിന് നേതൃത്വം നല്‍കി. ആര്‍ട്ടിസ്റ്റ് മോഹന്‍ചന്ദ്രന്‍ ,വിദ്യഭ്യാസ സമിതി ഭാരവാഹികളായ രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു .