ലഹരിമുക്ത കേരളത്തിനായി അണിചേരുക

മയക്കുമരുന്നിന് അടിമപ്പെടാന്‍ ഇനി ഒരാളെയും വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ലഹരിമുക്ത കേരളത്തിനായി എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം ബ്ലോക്ക് സമ്മേളനം ആഹ്വാനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക , കാര്‍ഷിക സര്‍വകലാശാല പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍ പുനഃ പരിശോധിക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി കെ മാധവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കൃഷ്ണന്‍, കെ സുജാതന്‍, ടിവി സരസ്വതിക്കുട്ടി, കെ എസ് മുരളീധരന്‍, വി രവീന്ദ്രന്‍, കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു പി കുഞ്ഞിരാമന്‍ നായര്‍ സ്വാഗതവും കെ ഗോവിന്ദ മാരാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ കെ വി ഗോവിന്ദന്‍ പ്രസിഡന്റ് വി സുകുമാരന്‍ , വികെ ശശിധരന്‍, പി വിലാസിനി വൈസ് പ്രസിഡണ്ട്മാര്‍ വി രവീന്ദ്രന്‍, സെക്രട്ടറി കെ ഗോവിന്ദമാരാര്‍, എം ഗംഗാധരന്‍, പി നാരായണന്‍ ജോയിന്റ് സെക്രട്ടറിമാര്‍ എം മാധവന്‍ ട്രഷറര്‍.

Leave a Reply

Your email address will not be published. Required fields are marked *