രാവണേശ്വരം : വ്യവസായ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി പ്രകാരം വാണിയംപാറയില്‍ കര്‍ഷക വിപണി പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ ചെറുകിട സംരംഭം ആരംഭിച്ചു. പരിശുദ്ധമായ നാടന്‍പാല് തൈര് മോര് സംഭാരം സിപ്പപ്പ് ഐസ് പേട തുടങ്ങിയവ നിര്‍മ്മിച്ച വിപണിയില്‍ എത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ്, രാവണേശ്വരം കെ.വി.എസ്.എസ് പ്രസിഡന്റ് കെ. വി. കൃഷ്ണന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ പി. കൃഷ്ണന്‍, ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ മീനു മധു ക്ഷീര വികസന ഓഫീസര്‍ വി. മനോഹരന്‍, മുന്‍ വ്യവസായവകുപ്പ് ഓഫീസര്‍ എന്‍. അശോക് ചങ്ങമ്പുഴ കലാകായിക വേദി പ്രസിഡണ്ട് കെ. അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംരംഭകനായ പി. വിജയന്‍ വാണിയംപാറ സ്വാഗതം പറഞ്ഞു