പെരിയ: കേരള കേന്ദ്ര സര്‍വകലാശാല അത്ലറ്റിക് മീറ്റ് ‘ഊര്‍ജ്ജ 2025’ല്‍ സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് രണ്ടാമതും സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് മൂന്നാമതുമെത്തി. വിദ്യാര്‍ത്ഥികളില്‍ പുരുഷ വിഭാഗത്തില്‍ എ. അനില്‍ (സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത്), വനിതാ വിഭാഗത്തില്‍ സ്നേഹ സാജന്‍ (സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
അധ്യാപക വിഭാഗത്തില്‍ ഡോ ഇ. പ്രസാദ്, ഡോ. മഞ്ജു പെരുമ്പില്‍ എന്നിവരും അനധ്യാപക വിഭാഗത്തില്‍ കെ.പി. സജീഷും വ്യക്തിഗത ചാമ്പ്യന്മാരായി. മികച്ച മാര്‍ച്ച് പാസ്റ്റിന് സ്‌കൂള്‍ ഓഫ് എജ്യൂക്കേഷനും തെരഞ്ഞെടുക്കപ്പെട്ടു. അത്ലറ്റിക് മീറ്റ് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ഡോ. അലി അക്ബര്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. മേലത്ത് ചന്ദ്രശേഖരന്‍ നായര്‍, സ്റ്റുഡന്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ആയിഷ അയ്യൂബ്, സ്പോര്‍ട്സ് സെക്രട്ടറി അനുഷ എം.എസ്. എന്നിവര്‍ സംസാരിച്ചു.