കേരളത്തില്‍ തുടര്‍ക്കഥയായിരിക്കുന്ന ലഹരിയുടെ അമിതമായ ഉപയോഗം നമ്മുടെ സമൂഹത്തെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്.മയക്കുമരുന്നിന്റെ ഉപയോഗത്താല്‍ കേരളത്തില്‍ ദിനം പ്രതി നൂറുകണക്കിനാണ് അക്രമങ്ങള്‍ നടക്കുന്നത്.ഈ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.മുന്‍ ഡിവൈ എസ് പി മാത്യു എം എ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓര്‍ച്ച അധ്യക്ഷത വഹിച്ചു.കെ എസ് യു സംസ്ഥാന സെക്രട്ടറി പ്രവാസ് ഉണ്ണിയാടന്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മഡിയന്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനന്‍, ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ശിവപ്രസാദ് അറുവാത്ത്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹി സി കെ രോഹിത്, കൗണ്‍സിലര്‍മാരായ കെ വി ശശികുമാര്‍, ഇ അശ്വതി, പി ബിന്ദു, എം ഭരതന്‍,ഐ എന്‍ ടി യു സി പ്രസിഡന്റ് സി വിദ്യാധരന്‍, മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പത്മാവാതി,മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ എം ശ്രീജ, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശരത് കടിഞ്ഞിമൂല,രതീഷ് പള്ളിക്കര,ശ്രീനി ടി കെ, ഷനീര്‍ കോട്ടിക്കുളം, വിജേഷ് പി, അനഘ, സഞ്ജയ് സി ജെ, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.