പാലായി വളളിക്കുന്നുമ്മല്‍ പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രം പുന:പ്രതിഷഠ ബ്രഹ്‌മകലശ മഹോല്‍സവ സംഘാടക സമിതി ഓഫീസ് നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.വി. രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ചെയര്‍പേഴ്‌സണ്‍ ടി.പി. ലത, കൗണ്‍സിലര്‍ വി.വി. ശ്രീജ, പി. മനോഹരന്‍, ടി.രവി, ടി.വി. ശിശുപാലന്‍, പി. കുമാരന്‍, കെ.എം. സുകുമാരന്‍, ക്ഷേത്ര സ്ഥാനികര്‍ എന്നിവര്‍ സംബന്ധിച്ചു. ടി. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.