ബാനം : ബാനം ഗവ.ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥികളുടെ മഹാസംഗമം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ ആരംഭിച്ചത് മുതലുള്ള വിവിധ തലമുറകളുടെ സംഗമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പൂര്‍വ അധ്യാപകരും എത്തിച്ചേരും. സ്‌കൂള്‍ വാര്‍ഷികാഘോഷം, പ്രീ പ്രൈമറി ഫെസ്റ്റ് എന്നിവയും നടക്കും. വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, ബാനം കൃഷ്ണന്‍, സി.കെ പത്മനാഭന്‍, സി.കോമളവല്ലി സംസാരിച്ചു. ഭാരവാഹികള്‍: കെ. ശകുന്തള, കെ. ഭൂപേഷ്, പി ഗോപാലകൃഷ്ണന്‍, കെ യു നാരായണന്‍ തന്ത്രി, ബാനം കൃഷ്ണന്‍ (രക്ഷാധികാരി),
പി മനോജ് കുമാര്‍ (ചെയര്‍മാന്‍), പി രാജീവന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), കെ എന്‍ ഭാസ്‌കരന്‍, പി.ദിവാകരന്‍, എം.കെ ചന്തൂഞ്ഞി, വി.ഓമന (വൈസ് ചെയര്‍മാന്‍), സി. കോമളവല്ലി (ജനറല്‍ കണ്‍വീനര്‍), പി.കെ ബാലചന്ദ്രന്‍,
അനിത മേലത്ത്, കൃഷ്ണന്‍ പാച്ചേനി, സത്യന്‍ വരഞ്ഞൂര്‍(ജോ.കണ്‍വീനര്‍), അനൂപ് പെരിയല്‍ (ട്രഷറര്‍).