ഹോസ്ദുർഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി: ലോഗോ പ്രകാശനം നടന്നു.

കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് ബാർ അസോസിയേഷൻ അനക്സ് ഹാളിൽ നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ ലോഗോ പ്രകാശനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാനും എം.എൽ.എ യുമായ ഇ. ചന്ദ്രശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.സംഘാടകസമിതി വർക്കിംഗ് ചെയർമാൻ അഡ്വക്കേറ്റ് എം.സി. ജോസ് അധ്യക്ഷത വഹിച്ചു. പോക്സോ കോടതി സ്പെഷ്യൽ ജഡ്ജ് സി. സുരേഷ് കുമാർ, അഡ്വക്കേറ്റ് സി. കെ. ശ്രീധരൻ.ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. സി. ശശീന്ദ്രൻ, പോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ, പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ, ടി. മുഹമ്മദ് അസ്ലം, ,അഡ്വക്കറ്റ് കെ.ജി.അനിൽ, ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് കാട്ടൂർ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു പബ്ലിസിറ്റി ചെയർമാൻ അഡ്വക്കേറ്റ് ബെന്നി സെബാസ്റ്റ്യൻ സ്വാഗതവും ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. എൽ. മാത്യു നന്ദിയും പറഞ്ഞു. അഡ്വക്കറ്റ് എം.പുരുഷോത്തമൻ ലോഗോ പരിചയപ്പെടുത്തി.ഇരുപതിൽപരം ലോഗോയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സ് ബിരുദധാരിയായ പ്രേം.ആർ. നാരായണന്റെ ലോഗോയാണ് ഹോസ്ദുർഗ്ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനായി തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *