കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം സൗത്ത് യൂണിറ്റ് കുടുംബമേള നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം സൗത്ത് യൂണിറ്റ് കുടുംബമേള നടത്തി. ടി. എ പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു . കെ രമാവതി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ മാസ്റ്റര്‍ കുടുംബമേള ഉദ്ഘാടനം ചെയ്തു. കെ സുജാതന്‍ മാസ്റ്റര്‍ മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിച്ച് പ്രഭാഷണം നടത്തി. വി രവീന്ദ്രന്‍, പി മാധവന്‍ , എം കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. തുടര്‍ന്ന് വയോജനങ്ങളുടെ ആരോഗ്യം എന്ന വിഷയത്തില്‍ സംവാദം നടന്നു. പെന്‍ഷന്‍ കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികളും ഉണ്ടായിരുന്നു ടി വസന്തകുമാര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *