രാജപുരം: സ്‌നേഹകൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പൂടംങ്കല്ല് താലൂക്കാശുപത്രിയില്‍
സ്‌നേഹസംഗമം സംഘടിപ്പിച്ചു. മുന്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്രയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.കെ. ഷിന്‍സി ഉല്‍ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. വേണുഗോപാലന്‍, സ്റ്റോര്‍ സൂപ്രണ്ട് കെ. സി . ജോണ്‍, പബ്‌ളിക്ക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസ്, ശെര്‍ലി തോമസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി.മധുസൂദനന്‍, പബ്‌ളിക്ക് ഹെല്‍ത്ത് നഴ്‌സുമാരായ ലതിക ആര്‍, എം. ലീല എന്നിവര്‍ സംസാരിച്ചു.
സ്‌നേഹ സംഗമത്തില്‍ ഈ മാസം 31 നു സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുകുവിനു സ്‌നേഹാദരം നല്‍കി.
റിട്ടയര്‍ഡ് പബ്‌ളിക്ക് ഹെല്‍ത്ത് നഴ്‌സ് ഇ എന്‍ ഭവാനിയമ്മ, ആശുപത്രി ജീവനക്കാരി വി. ശാന്ത എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വാഗതവും പബ്‌ളിക്ക് ഹെല്‍ത്ത് നഴ്‌സ് മരിയാമ്മ വര്‍ക്കി നന്ദിയും പറഞ്ഞു.