ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധ ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് നേതൃയോഗം ആവശ്യപെട്ടു. ഗ്രാമപഞ്ചായത്ത് പണം അടക്കാത്ത കാരണം പറഞ്ഞ് നിരവധി പ്രദേശങ്ങളിലേക്കുള്ള കേരള വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പദ്ധതി കണക്ഷന്‍ വിഛേദിച്ച നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് ബിഎം.അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. കെബി.മുഹമ്മദ് കുഞ്ഞി, എംകെ. അബ്ദുള്‍ റഹിമാന്‍ ഹാജി, ഖാലിദ് ബെള്ളി പ്പാടി, മാര്‍ക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, പൈക്കം ഹനീഫ, ബിഎം. അഷ്‌റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ.ഹംസ സംബന്ധിച്ചു.