രാജപുരം: എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം 6 കുടിവെള്ളസംഭരണികള്‍ കുടി പുതുതായി നിര്‍മ്മിക്കും. കോടോം ബേളൂര്‍ പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അവതരിപ്പിച്ചു. ലൈഫ് പദ്ധതിയില്‍ പുതിയ ഭവനം നിര്‍മ്മിക്കാനും നവീകരിക്കാനും ജനറല്‍ വിഭാഗത്തിന് 60 ലക്ഷം രൂപയും, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 67 ലക്ഷം രൂപയും, നവീകരണത്തിന് 37 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ഒടയംചാല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം ഷോപ്പിംങ്ങ് കോംപ്ലക്‌സ് ഉടന്‍ ഉദ്ഘാടനം ചെയ്യും.
നെല്‍കൃഷിക്ക് 1 ലക്ഷം രുപയും, പച്ചക്കറി കൃഷി ക്ക് 1 ലക്ഷം രൂപയും, കിഴങ്ങ് വര്‍ഗ്ഗവിളകള്‍ക്ക് 2 ലക്ഷം രൂപയും ഓണത്തിന് ഒരു കുട പൂവ് പദ്ധതിക്ക് 1 ലക്ഷം രൂപയുംനിക്കിവെച്ചിട്ടുണ്ട്. റോഡുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി അഞ്ച് കോടി മുപ്പത്തൊന്നു ലക്ഷത്തി പതിനാറായിരം രൂപ വകയിരുത്തിയിട്ടുണ്ട്. 435,443,816 രൂപ വരവും, 425,149,100 രൂപ ചെലവും 1029,4716 രൂപ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരയാ കെ ശൈലജ, എന്‍ എസ് ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം പി വി ശ്രീലത, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ ബാലകൃഷ്ണന്‍, അഡ്വ. പി ഷീജ, ബിന്ദു രാമകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി പി എ ജെയ്‌സണ്‍, അകൗണ്ടന്റ് പി വിശ്വരാജ് എന്നിവര്‍ സംസാരിച്ചു.