പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എമേര്‍ജിംഗ് ട്രെന്റ്സ് ഇന്‍ ബിസിനസ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രൊഫസര്‍ എസ്.എസ്.എസ്. കുമാര്‍ ഉദ്ഘാടനം ചെയ്തു. റീട്ടെയ്ല്‍ ഇന്‍വെസ്റ്റ്മെന്റിലെ പുതിയ പ്രവണതകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സൂറത്ത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ബിജുന സി. മോഹന്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. ടി.ജി. സജി അധ്യക്ഷത വഹിച്ചു. വകുപ്പ് അധ്യക്ഷന്‍ ഡോ. അരവിന്ദ് ആര്‍. ഗജഘോഷ് സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റിനോജ് പി.കെ. നന്ദിയും പറഞ്ഞു.