രാജപുരം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂര്‍, വീട്ടിക്കോല്‍ ഉന്നതിയുടെ സമഗ്ര വികസനം നടപ്പിലാക്കാന്‍ 2022-23 വാര്‍ഷിക പദ്ധതി തിയില്‍ അംബേദ്ക്കര്‍ സെറ്റില്‍ മെന്റില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് കുടുംബൂര്‍ ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ ഉന്നതി അംഗങ്ങളുടെ സ്‌പെഷ്യല്‍ ഉന്നതി യോഗം ചേര്‍ന്നു. യോഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ടി. കെ. നാരായണന്‍ അധ്യക്ഷ വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി സബിത,പട്ടിക വര്‍ഗ്ഗ ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണന്‍. ഉന്നതി മൂപ്പന്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പഞ്ചായത്ത് അസിസ്റ്റന്‍ സെക്രട്ടറി മധു സുദനന്‍ , പ്രമോട്ടര്‍ കെ.ദിനേഷ്,രഞ്ജിനി , ട്രൈബല്‍ ഓവര്‍സിയര്‍ സൂര്യ, പഞ്ചായത്ത് ഓവര്‍സിയര്‍ ശരണ്യ,മറ്റ് ഉദ്യോഗസ്ഥര്‍, വീട്ടിക്കോല്‍, കുടുംബൂര്‍ ഉന്നതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.പരപ്പ ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസര്‍ അബ്ദുല്‍ സലാം സ്വാഗതവും പനത്തടി ടിഇഒ സലീം നന്ദിയും പറഞ്ഞു.