ജില്ലാ പഞ്ചായത്തും സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തുന്ന സമം സാംസ്‌കാരികോത്സവം സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമ നടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യും, മാര്‍ച്ച് 14, 15, 16 തീയതികളില്‍ മടിക്കൈ അമ്പലത്തുകരയിലെ ടി.എസ് തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ . വനിതകളുടെ കൂട്ടായ്മയില്‍ മൂന്നു ദിവസങ്ങളിലായി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 14-ന്, സാംസ്‌കാരിക ഘോഷയാത്രയോടെ സമം സാംസ്‌കാരികോത്സവത്തിന് തുടക്കമാകും. വൈകുന്നേരം സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും നടക്കും. മടിക്കൈ കുടുംബശ്രീ പൂരക്കളി, കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകം ”മാടന്‍ മോക്ഷയും”അരങ്ങേറും. 2ാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡി ശില്പ നിര്‍വഹിക്കും.12 മണിക്ക് നവ കേരളത്തില്‍ ഫെമിനിസവും ജെന്‍ഡറും എന്ന വിഷയത്തില്‍ പ്രിയ വര്‍ഗീസ്, വിനോദ് കൊടക്കല്‍, എം സുമതി, മിനി ചന്ദ്രന്‍, സിപി സുബ, സബിത ചൂരിക്കാട്, പി സുകുമാരി എം എല്‍ അശ്വിനി എന്നിവര്‍ സംവദിക്കും തുടര്‍ന്ന് വിവിധ മേഖലകള്‍ കഴിവ് തെളിയിച്ചവരുടെ അനുഭവസാക്ഷ്യം ”ഉയിര്‍പ്പിന്റെ വിയര്‍പ്പുകള്‍”, സജീവന്‍ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, ജില്ലയിലെ സാംസ്‌കാരിക സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേരും. അവസാന ദിനമായ മാര്‍ച്ച് 16ന് സമംസാംസ്‌കാരികോത്സവം കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് വനിതാ ജനപ്രതിനിധികളുടെ സംഗമം, പ്രഭാഷണം, കപ്പിള്‍ ഡാന്‍സ് ആല്‍ത്തറ ബാന്‍ഡ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സോങ് എന്നിവ നടക്കും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമം സാംസ്‌കാരിക ഉത്സവത്തിന്റെ സമാപന സമ്മേളനം മുന്‍മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമം പരിപാടിയില്‍ വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക ,പൊതു പ്രവര്‍ത്തകര്‍ പങ്കാളികളാവും.