രാജപുരം: പരപ്പ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരപ്പയില്‍ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന മികവുകളുടെ അവതരണത്താലും കലാപരിപാടികളാലും പഠനോത്സവം മികച്ചു നിന്നു. പരപ്പബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ്. കെ. ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. എച്ച്. അബ്ദുല്‍നാസര്‍ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റര്‍ ജനാര്‍ദ്ദനന്‍ ബി. പി. സി ഷൈജു. എം പി ടി എ ആയിഷ , സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ വി തുടങ്ങിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സുകുമാരന്‍. കെ. വി നന്ദിയും പറഞ്ഞു. സ്‌കൂളിലെ ചിത്രകാലധ്യാപകന്‍ ബിനു. ടി. കെ വരച്ച ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രധാനശ്രദ്ധകേന്ദ്രമായി.