രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. 2024 -2025 അദ്ധയന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത ശേഷികള്‍ ആത്മവിശ്വാസത്തോടെ കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍ . കുട്ടികള്‍ ആര്‍ജിച്ചെടുത്ത ശേഷികകളും ധാരണകളും പല വ്യവഹാര രൂപങ്ങളില്‍ അവതരിപ്പിച്ചു. കഥ, കവിത, സ്‌കിറ്റ്, വഞ്ചിപ്പാട്ട്, ഡാന്‍സ് , പരീക്ഷണങ്ങള്‍ , ഗണിതകേളി, പസ്സില്‍സ്, കളക്ഷന്‍ എന്നിവ പഠനോത്സവത്തിന്റെ ഭാഗമായി.പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ സി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ വനജ ഐത്തു പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ എബ്രാഹം കെ ഒ മദര്‍ പി.ടി.എ പ്രസിഡണ്ട് ജാസ്മിന്‍ മാനുവല്‍ , സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ഷൈബി എബ്രാഹം, ഷീജ ജോസ്,അനില തോമസ്, ഡോണ്‍സിജോജോ, ശ്രുതി ബേബി,ജെസീക്ക, ദിവ്യ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. പഠനോത്സവത്തോടൊപ്പം നാലാം ക്ലാസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യ മേള ആകര്‍ഷകമായി. നാടന്‍ ഭക്ഷണ വിഭവങ്ങളുടെ രുചി കുട്ടികള്‍ ആസ്വദിച്ചു.