പഠന മികവുമായി സമൂഹത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പഠനോത്സവം നടത്തി.

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പഠനോല്‍സവം പഠന മികവുമായി സമൂഹത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തി കോടോത്ത് റെയിന്‍ബോ ക്ലബ്ബില്‍ നടത്തി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സുധീഷ് എംവി , പി ടി എ വൈസ് പ്രസിഡണ്ട് എം രമേശന്‍ , സ്റ്റാഫ് സെക്രട്ടറി കെ ഐ സുകുമാരന്‍ , അധ്യാപിക പ്രസീജ എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ കെ. അശോകന്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ രേഷ്മ സി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ ഈ വര്‍ഷത്തെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *