ചുള്ളിക്കര : കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടവുമായി കനലെരിയുന്ന മനസ്സുകള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര് നല്‍കി വര്‍ഷത്തിലൊരിക്കല്‍ എസ് വൈ എസ് സ്വാന്തനം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി എസ് വൈ എസ് പ്രവര്‍ത്തകര്‍ യൂണിറ്റുകളില്‍ സ്വാന്തനം ഫണ്ട് സ്വരൂപിച്ചു.
ചുള്ളിക്കര അയ്യങ്കാവില്‍ നടന്ന സാന്ത്വനം ഫണ്ട് ശേഖരണ ഉദ്ഘടനം കേരള മുസ്ലിം ജമാഅത് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി പ്രസിഡന്റ് കെ അബ്ദുല്ല ഹാജി നിര്‍വഹിച്ചു. നൗഷാദ് ചുള്ളിക്കര, അസ്അദ് നഈമി, ജുനൈദ് എം,അബ്ദുല്‍ റഹിമാന്‍ നൂറാനി എന്നിവര്‍ നേതൃത്വം നല്‍കി.