രാജപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേരള വനം – വന്യജീവി വകുപ്പ് കാസറഗോഡ് ഡിവിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ റാണിപുരം വന സംരക്ഷണ സമിതിയംഗങ്ങള്‍ ജീവനക്കാര്‍, ടൂറിസം സംരംഭകര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫ് ഉദ്ഘാടനം ചെയ്തു.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷ സുപ്രിയ ശിവദാസ് , മെമ്പര്‍മാരായ പി കെ സൗമ്യ മോള്‍, ബി സജിനിമോള്‍ , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി സേസപ്പ , കെ എന്‍ രമേശന്‍ , പഞ്ചായത്ത് അസി സെക്രട്ടറി എം വിജയുമാര്‍ , റാണിപുരം വനസംരഷണസമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, എം കെ സുരേഷ് എന്നിവവര്‍ പ്രസംഗിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ , കെ.ബാലചന്ദ്രന്‍ ,കെ.കെ രാഘവന്‍ ,ഡി വിമല്‍ രാജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.