രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് രജത ജുബിലി ആഘോഷത്തിന്റെ ഭാഗമായി ‘ചിലമ്പ്’ വനിതോത്സവം സംഘടിപ്പിച്ചു. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും പ്രായം കൂടിയ കുടുംബശ്രീ പ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി, പി ഗീത സന്തോഷ് വി ചാക്കോ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച് വിഘ്‌നേശ്വരഭട്ട്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി കുഞ്ഞിക്കണ്ണന്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഏലമ്മ എബി ജേക്കബ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം എം സൈമണ്‍. ഇബ്രാഹിം ചെമ്മനാട്, രത്‌നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ഗ്രാമപഞ്ചായത്ത് വനിതപ്രസിഡന്റ്മാരെയും മുന്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരെയും ആദരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതവും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി ആശാലത നന്ദിയും അര്‍പ്പിച്ചു.