ഉദുമ ജിഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു. വാര്‍ഷികാഘോഷം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസുധനന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി വി രവിന്ദ്രന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം വി കെ അശോകന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി വി സുകുമാരന്‍, മദര്‍ പിടിഎ പ്രസിഡന്റ് ആര്‍ രമ്യ, പിടിഎ വൈസ് പ്രസിഡന്റ് രാജേഷ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ വിജയികളെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ ആനന്ദന്‍ പേക്കടം സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു. പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, പഞ്ചായത്തംഗങ്ങളായ വി കെ അശോകന്‍, ചന്ദ്രന്‍ നാലാം വാതുക്കല്‍, ശകുന്തള ഭാസ്‌കരന്‍, ബിന്ദുസുധന്‍, ഡയറ്റ് അധ്യാപകന്‍ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.