കേരള നോളജ് ഇക്കോണമി മിഷന്‍ – ജില്ലാതല നൈപുണ്യ മേള നടത്തി

കേരള നോളജ് ഇക്കോണമി മിഷന്‍ – ജില്ലാതല നൈപുണ്യ മേള നടത്തി. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് മാസ്റ്റര്‍ സെഷന്‍ ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവര്‍ സംയുക്തമായാണ് മേള നടത്തിയത്.

വൈജ്ഞാനിക തൊഴിലുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏജന്‍സികളായ കേരള ഐ.സി.ടി, റീച്ച്, അസാപ് കേരള, റുട്രോണിക്‌സ്, ടൂണ്‍സ്, കുടുംബശ്രീ – ഡി.ഡി.യു.ജി.കെ.വൈ, എന്നിങ്ങനെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള നൂറില്‍ പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.

കൂടാതെ നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍, പരിശീലന സ്‌കോളര്‍ഷിപ്, ഇന്റേണ്‍ഷിപ്, അപ്രെന്റിഷിപ് തുടങ്ങിയവയിലേക്കുള്ള സ്‌പോട് രജിസ്‌ട്രേഷനുകളും വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും,
1500 ല്‍ അധികം തിരഞ്ഞെടുത്ത തൊഴിലിലേക്കുള്ള രജിസ്ട്രേഷനും മേളയുടെ ഭാഗമായി നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച നൈപുണി മേളയില്‍ 100 ലധികം തൊഴില്‍ അന്വേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *