കാസര്‍ഗോഡ് ജില്ലാ കാര്‍പെന്ററി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) നീലേശ്വരം ഏരിയാ സമ്മേളനം നടന്നു

കാസര്‍ഗോഡ് ജില്ലാ കാര്‍പെന്ററി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) നീലേശ്വരം ഏരിയാ സമ്മേളനം നടന്നു. ഇ വി രാജീവന്‍ സ്വാഗതം പറഞ്ഞു. മോഹനന്‍ കെ അധ്യക്ഷത വഹിച്ചു. കെ.വി ജനാര്‍ദ്ദനന്‍ സിഐടിയു കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി ഉണ്ണി നായര്‍, കാര്‍പെന്ററി ജില്ലാ കമ്മിറ്റി അംഗം കെ ശങ്കരനാരായണന്‍, ഉമേശന്‍ ആര്‍, പ്രദീപന്‍ എ കെ എന്നിവര്‍ സംസാരിച്ചു. കാര്‍പെന്ററി ഏരിയ സെക്രട്ടറി ഇ.വി രാജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു കെ ജില്ലാ പ്രസിഡന്റ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ മോഹനന്‍ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍, രവീന്ദ്രന്‍ എന്‍ പ്രസിഡണ്ട്, അജയന്‍ മരിമാളം വൈസ് പ്രസിഡണ്ട്, പി പി രവി സെക്രട്ടറി, പി വി ബാലകൃഷ്ണന്‍ ജോയിന്‍ സെക്രട്ടറി, ഇ വി രാജീവന്‍ ഖജാന്‍ജി.

പ്രമേയം: നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, മര ഉരുപ്പടികളുടെ വിലകുറച്ച് ലഭ്യതയില്‍ വരുത്തുക, റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, ഇടത്തോട് റോഡിന്റെ പണി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *