കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ക്രിസ്തുമസ് – ന്യൂ ഇയര്‍ ഫാഷന്‍ ജിങ്കിള്‍സിന് തുടക്കം

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്‌സ്‌റ്റൈല്‍ ഗ്രൂപ്പ് ആയ കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫാഷന്‍ ജിങ്കിള്‍ സ് തുടങ്ങി. വ്യത്യസ്തമായ ഓഫറുകളാണ് പദ്ധതിയുടെ ആകര്‍ഷണം. ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 500 രൂപയുടെ പര്‍ച്ചേസ് വൗച്ചര്‍ സൗജന്യമായി നല്‍കും. 5000 രൂപയുടെ പര്‍ച്ചേസിന് ആയിരം രൂപയുടെ പര്‍ച്ചേസ് വൗച്ചര്‍ ആണ് സൗജന്യം. വൗച്ചര്‍ സംഖ്യക്ക് യാതൊരു നിബന്ധനകളും ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാം.

ഏറ്റവും പുതിയ ക്രിസ്തുമസ് – ന്യൂ ഇയര്‍ കലക്ഷനുകളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന വിലകളിലും സെലക്ഷനിലും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവും വിധമാണ് ക്രമീകരണം. ട്രെന്റി വസ്ത്രങ്ങള്‍ മികച്ച കസ്റ്റമര്‍ സര്‍വീസോടെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ഏറ്റവും പുതിയ കളക്ഷനുമായി വിപുലമായ ലേഡീസ് വെയര്‍ വിഭാഗം, വിവിധ ശ്രേണികളിലെ നൂതന കളക്ഷനോടെ സാരിവിഭാഗം എന്നിവയില്‍ എല്ലാ പ്രമുഖ ബ്രാന്റുകളും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ വിഭാഗങ്ങളും ഇതേ പുതുമകളോടെ സജ്ജമായിക്കഴിഞ്ഞു.

കാഞ്ഞങ്ങാട് ഷോറൂമിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ജിങ്കിള്‍സ് കാഞ്ഞങ്ങാട് ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് വികാരി ഫാ.മാത്യു എളം തുരുത്തി പടവില്‍ നിര്‍വഹിച്ചു. പര്‍ച്ചേസ് വൗച്ചര്‍ കൂപ്പണ്‍ വിതരണോദ്ഘാടനം സി.പി. ഫൈസല്‍ നിര്‍വഹിച്ചു. ഇമ്മാനുവല്‍ സില്‍ക്‌സ് സിഇഒ, ടി.ഒ.ബൈജു, പിആര്‍ഒ മുത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി.സന്തോഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *