കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 -24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ക്ഷീരകര്‍ക്കായി നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് 2023- 24 വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ക്ഷീരകര്‍ഷകര്‍ക്കായി മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷീര സമൃദ്ധി, കൗലിഫ്റ്റ് വിതരണം, വീട്ടുപടിക്കല്‍ മൃഗചികിത്സ പദ്ധതി, കാലിത്തീറ്റ വിതരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും വകുപ്പുകളും നല്‍കുന്ന സേവനങ്ങള്‍ കാര്യമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസര്‍ വി. മനോഹരന്‍, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോക്ടര്‍ എ. ആര്‍. അബ്ദുള്‍ വാഹിദ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.വി.കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി. ഒ പി. യൂജിന്‍, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഓഫീസര്‍ ഭാസ്‌കരന്‍ ഊരാളി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജി. ഇ.ഒ.എം. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *