ജില്ല ആം റെസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചഗുസ്തി മത്സരം 24 ന് രാവിലെ 9 മുതല്‍ ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും

പാലക്കുന്ന് : ജില്ല ആം റെസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചഗുസ്തി മത്സരം 24 ന് രാവിലെ 9 മുതല്‍ ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. സബ്ബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്‌സ്, പുരുഷ വനിതാ വിഭാഗങ്ങളില്‍ 250 ല്‍ പരം കായിക താരങ്ങള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഡി വൈ.എസ്.പി. പി.സുനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ എം. എല്‍. എ. കെ. വി. കുഞ്ഞിരാമന്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. ബേക്കല്‍ സി. ഐ. യു. പി. വിപിന്‍ മുഖ്യാതിഥിയായിരിക്കും. മത്സരാര്‍ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി പള്ളം നാരായണന്‍ അറിയിച്ചു.9447037405.

Leave a Reply

Your email address will not be published. Required fields are marked *