തൊഴിലാളികളോട് കണ്ണടയ്ക്കുന്ന ഭരണകൂടമായി എല്‍ഡിഎഫ് ഗവണ്‍മെന്റ്: കെപിസിസി അംഗം ഹക്കീം കുന്നില്‍

ഉദുമ : കേവലം 230 രൂപ നിരക്കില്‍ വാര്‍ഡ് തലങ്ങളില്‍ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷയ്ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കരായ തൊഴിലാളികള്‍ക്ക് ഓണറേറിയവും ഇന്‍സന്റീവും നല്‍കാത്ത പിണറായി വിജയന്റെ ഗവണ്‍മെന്റ് തൊഴിലാളികളോട് കണ്ണടയ്ക്കുന്ന ഭരണകൂടമായി മാറിയിരിക്കുകയാണെന്ന് കെപിസിസി അംഗം ഹക്കീം കുന്നില്‍ ആരോപിച്ചു.
ഉദുമ പഞ്ചായത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീധരന്‍ വയലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി വി ഉദയകുമാര്‍, കടവങ്ങാനം ബാലകൃഷ്ണന്‍, കേവിസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ വി രാജഗോപാലന്‍, പുരുഷോത്തമന്‍ നായര്‍, പി വി കൃഷ്ണന്‍ പള്ളം, രമേഷ് ബേക്കല്‍, പ്രഭാകരന്‍ തെക്കേക്കര, ധര്‍മ്മപാല്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികളായ പുഷ്പ ശ്രീധര്‍, ശകുന്തള ഭാസ്‌ക്കരന്‍, ബിന്ദു സുധന്‍, ലക്ഷ്മി ബാലന്‍, ശോഭന മുല്ലച്ചേരി, ടിവി കുഞ്ഞിരാമന്‍, കമലാഷന്‍ നാലാം വാതുക്കല്‍, ചന്ദ്രന്‍ മലാംകുന്ന്, റസാക്ക് മാങ്ങാട്, രാകേഷ് മാങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. പുരുഷോത്തമന്‍ നായര്‍ സ്വാഗതവും ഷിബു കടവങ്ങാനം നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *