കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടി ജമാഅത്ത് ഖത്തീബ് സൂപ്പി ബാഖവി ഉദ്ഘാടനം ചെയ്തു. ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, ഇഫ്താര്‍ കോഡിനേറ്റര്‍ ശരീഫ് മിന്നാ, സുബൈര്‍ ജപ്പാന്‍, അബ്ദുള്ള യൂറോ, ജമാഅത്ത് ഭാരവാഹികളായ അബ്ദുള്ള വളപ്പില്‍, സി. പി. സുബൈര്‍, സി. കെ. കരീം, വാര്‍ഡ് മെമ്പര്‍ സി. കെ. ഇര്‍ഷാദ്, ജംഷീദ് കുന്നുമ്മല്‍, ഹാറൂണ്‍ ചിത്താരി, എ. കെ. സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.