പാറപ്പള്ളി: റമദാന്‍ പുണ്യമാസത്തില്‍ സ്‌നേഹത്തിന്റെ സന്ദേശമുയര്‍ത്തി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് ഒരുക്കിയ സമൂഹ നോമ്പ് തുറ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. കുടുംബശ്രീ സിഡിഎസ്, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിലാണ് പരിപാടി നടത്തിയത്. കേരള സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം സംഗമം ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ടെലിവിഷന്‍ സിനിമാതാരം മുകേഷ് ഒ എം ആര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാറപ്പള്ളി ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍, സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ കല്ലാംതോല്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ രജനികൃഷ്ണന്‍, എ.സലിം,പി.ജയകുമാര്‍, ബാബു ദാസ് കോടോത്ത്, ലത്തീഫ് കാട്ടിപ്പാറ, ടി.കെ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കൃഷ്ണന്‍ സ്വാഗതവും കൗണ്‍സിലര്‍ കെ.വി.തങ്കമണി നന്ദിയും പറഞ്ഞു